കാഴ്ച പരിമിതരായ യുവതികൾക്ക് സ്മാർട്ട് കെയിൻ വിതരണവും മെഡിക്കൽ ക്യാമ്പും

0
425
കെ.എഫ്.ബി യൂത്ത് ഫോറവും വനിത ഫോറവും ഏഷ്യാനെറ്റിന്റെ സഹായത്തോടു കൂടി കേരളത്തിലെ കാഴ്ച പരിമിതരരായ യുവതികൾക്ക് സ്മാർട്ട് കെയിൻ വിതരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. കേരളത്തില്‍ മൂന്ന് ഇടങ്ങളില്‍ ആയാണ് പരിപാടി. താഴെ പറയുന്നവയാണ് വേദികള്‍.
പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ , ചെവായൂർ, കോഴിക്കോട് – ഏപ്രിൽ 11 ബുധന്‍. 11 മണി മുതല്‍ ഒരു മണി വരെ
ടൗൺ ഹാൾ ,നോർത്ത്,കൊച്ചി – ഏപ്രിൽ 12 വ്യാഴം, 2 മണി മുതല്‍ 5 മണി വരെ
പ്രിയദർശിനി ഹാൾ , ഈസ്റ്റ് ഫോർട്ട് ,തിരുവനന്തപുരം – ഏപ്രിൽ 13 വെള്ളി, 11 മണി മുതല്‍ ഒരു മണി വരെ
സ്മാർട്ട് കെയിൻ ലഭിക്കാൻ അർഹരായ താങ്കളുടെ ജില്ലയിലെ കാഴ്ചപരിമിതരരായ വനിതകൾ അതത് ജില്ലാ യൂണിറ്റുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും പ്രസ്തുത തീയ്യതികളിൽ സൗകര്യപ്രദമായ സ്ഥലങ്ങളിൽ പങ്കുചേരണമെന്നും സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here