പേരാമ്പ്ര ചലച്ചിത്രോത്സവം: നാളെ പ്രദർശനം നടക്കുന്ന ചിത്രങ്ങൾ

0
369

പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ നാളെ ഈ വർഷത്തെ ഓസ്കാർ അവാർഡ്‌ ചിത്രമായ ഷെയ്പ്‌ ഓഫ്‌ വാട്ടർ അടക്കം അഞ്ച്‌ സിനിമകൾ പ്രദർശനം നടക്കും.

ഡോ. ബിജു സംവിധാനം ചെയ്ത്‌ സുരാജ്‌ വെഞ്ഞൂറാമൂട്‌ മുഖ്യകഥാപാത്രമായെത്തുന്ന ദേശീയ അവാർഡ്‌ ചിത്രം പേരറിയാത്തവർ ആണ് ആദ്യ പ്രദർശനം. ജർമ്മൻ ചിത്രമായ ദി ടിൻ ഡ്രം, ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ലഭിച്ച ജയരാജ്‌ സംവിധാനം ചെയ്ത ഒറ്റാൽ, സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതം ആസ്പദമാക്കിയ തിയറി ഓഫ്‌ എവരിതിംഗ്‌ എന്നിവയാണ് മറ്റ്‌ ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here