കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവധയിടങ്ങളിലായി ചിത്രകലാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അതിലൂടെ ചിത്രം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറുന്നു. ഇതിന്റ ഭാഗമായി തലസ്ഥാന നഗരിയിലെ മ്യൂസിയം ഗ്രൗണ്ടിൽ സാപ് ഗ്രീന്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെയും അക്കാദമിയുടെയും സഹകരണത്തോടെ സെപ്തംബര്‍ 5, 6 തീയതികളില്‍ ചിത്ര രചനാ ക്യാമ്പ് നടത്തി. രചനാ വേളയില്‍ തന്നെ 63 ചിത്രങ്ങളാണ് വിറ്റത്. സെപ്തംബര്‍ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായി ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കും. സെപ്തംബര്‍ 10ന് വൈകിട്ട് 5 മണിയ്ക്ക് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുന്‍ എംപി പി രാജീവ് നിര്‍വഹിക്കും. 1000, 1500 വിലയിലാണ് ചിത്രങ്ങള്‍ വില്പന നടത്തുന്നത്.