കേരള സര്‍വകലാശാല: പിജി കോഴ്‌സിന് ആപേക്ഷ ക്ഷണിച്ചു

0
674

കേരള സര്‍വകലാശാല രാജാ രവി വര്‍മ്മ സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് മാവേലിക്കരയില്‍ മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.

ഫൈന്‍ ആര്‍ട്‌സില്‍ താത്പര്യമുള്ള, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബിരുദധാരികളായവര്‍ക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി കോഴ്‌സിന് അപേക്ഷിക്കാം. മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ് കോഴ്‌സിന് അപേക്ഷിക്കേണ്ട യോഗ്യത, പെയിന്റിങില്‍ 50% മാര്‍ക്കോടെയുള്ള ബിരുദം.

അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 25. ആഗസ്ത് മൂന്നിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here