ഫോക്‌ലോർ അക്കാദമി പുരസ‌്കാരങ്ങള്‍ പ്രഖ്യാപിച്ചു

0
3294

കണ്ണൂര്‍: കേരള ഫോക്ലോർ അക്കാദമി 2016ലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. 13 മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പും ആറുപേർക്ക് ഗുരുപൂജ അവാർഡും ഏഴു പേർക്ക് പ്രതിഭാ പുരസ്കാരങ്ങളും രണ്ടുപേർക്ക് ഗ്രന്ഥരചനകൾക്കുള്ള പുരസ്കാരവുമാണ് ലഭിച്ചിരിക്കുന്നത്. ഫെലോഷിപ്പിന് 15,000 രൂപയും അവാർഡിന് 7500 രൂപയും ഗ്രന്ഥരചനക്ക് 7500 രൂപയും യുവപ്രതിഭാ പുരസ്കാരത്തിന് 5000 രൂപയുമാണ് ലഭിക്കുക. എല്ലാ പുരസ‌്കാരത്തിനൊപ്പവും പ്രശസ‌്തിപത്രവും ഫലകവുമുണ്ട‌്. ഒക്ടോബറിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി എകെ ബാലൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അക്കാദമി വൈസ് ചെയർമാൻ എരഞ്ഞോളി മൂസയും സെക്രട്ടറി കീച്ചേരി രാഘവനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ അതിയടത്തെ പിപി രാമപെരുവണ്ണാൻ (തെയ്യം), നീലേശ്വരം തൈക്കടപ്പുറത്തെ പികെആർ പണിക്കർ (തെയ്യം), പത്തനംതിട്ട നെടുവേലിലെ ടിഎസ് രാധാകൃഷ്ണൻ നായർ (പടയണി), മാവേലിക്കര കടവൂരിലെ പിഡി ഷാ (കുത്തിയോട്ടം), പാലക്കാട് പല്ലശ്ശനയിലെ മഠത്തിൽ ഭാസ്കരൻ (കണ്യാർകളി), കോട്ടയം പാലമൂട്ടിലെ കുറിച്ചി നടേശൻ (അർജുനനൃത്തം), ആലപ്പുഴ ചെറിയനാട്ടെ ടിആർ പത്മനാഭൻ (പാക്കനാർകളി), മാവേലിക്കര കവടിയൂരിലെ  മാവേലിക്കര സുദർശൻ (കാക്കരശ്ശിനാടകം), കാസർഗോഡ് കൊടക്കാട്ടെ  കെവി പാറു (മംഗലംകളി), തൃശൂർ പരവൂരിലെ     ടി നാരായണൻ നമ്പ്യാർ (അയ്യപ്പൻ തീയാട്ട്), കണ്ണൂർ അന്നൂരിലെ കെയു ദാമോദര പൊതുവാൾ (പാചകകല), കാസർകോട് എടാട്ടുമ്മലിലെ പി ഭാസ്കരൻ പണിക്കർ (പൂരക്കളി), കാസർഗോഡ് പാലക്കോട്ടെ കെവി ചന്ദ്രൻ പണിക്കർ (പൂരക്കളി) എന്നിവർക്കാണ് ഫെലോഷിപ്പ്.

മറ്റു പുരസ്കാര ജേതാക്കൾ (ബ്രായ്ക്കറ്റിൽ കലാമേഖലയും സ്ഥലവും):

ഗുരുപൂജ പുരസ്കാരം: എംപി കൃഷ്ണൻ പണിക്കർ (തെയ്യം, കണ്ണൂർ), പികെ കുട്ടപ്പൻ (മരം,തുടി‐ തൃശൂർ), ജി ശാർങ്ധരൻ ഉണ്ണിത്താൻ (പടയണി, പത്തനംതിട്ട), പികെ ചിന്നുചാമി, വിയൂർ (അമ്മൻകുടം, തൃശൂർ), എഐ മുരുകൻ ഗുരുക്കൾ (കളരിപ്പയറ്റ്, തൃശൂർ), എൻകെസി അഷ്റഫ് (അഷ്റഫ് പയ്യന്നൂർ‐ മാപ്പിളപ്പാട്ട്, കാസർകോട്).

അവാർഡ്: എംവി അശോകൻ മണക്കാടൻ (തെയ്യം, കാസർകോട്), ഇപി കുഞ്ഞിരാമൻ (തെയ്യം, കണ്ണൂർ), അരിങ്ങളയൻ ഹരിദാസൻ (തെയ്യം, കണ്ണൂർ), എംവി ബാലകൃഷ്ണ പണിക്കർ (തെയ്യം, കണ്ണൂർ), കെ സന്തോഷ് പെരുവണ്ണാൻ (തെയ്യം, കണ്ണൂർ), എകെ കുഞ്ഞിരാമൻ (പൂരക്കളി, കാസർകോട്), യുകെ തമ്പാൻ പണിക്കർ (പൂരക്കളി, കാസർകോട്), വിസി രാമൻ (സീതക്കളി, പത്തനംതിട്ട), ടി മണി (പകാൻ‐ പൊറാട്ട് നാടകം,    പാലക്കാട്), പി കുട്ടികൃഷ്ണൻ (കണ്യാർകളി, പാലക്കാട്), ടിപി കുമാരൻ (കളംപാട്ട്, കണ്ണൂർ), ചെല്ലപ്പനാചാരി (പള്ളിയോടശിൽപ്പി, പത്തനംതിട്ട), എംജി സജികുമാർ (അർജുനനൃത്തം, കോട്ടയം), എ മാധവൻ (മംഗലംകളി, കാസർകോട്), രുഗ്മിണി ആർ (പുള്ളുവൻപാട്ട്, പാലക്കാട്), കെ പി രാഘവൻ (വെങ്കലശിൽപ്പി, കണ്ണൂർ), സുരേഷ്കുമാർ ഡി (പടയണി, ആലപ്പുഴ), എംകെ അരവിന്ദാക്ഷൻപിള്ള (പടയണി, പത്തനംതിട്ട), മുഹമ്മദ് ഷരീഫ് സി (കളരിപ്പയറ്റ്, കണ്ണൂർ), കെ ലക്ഷ്മണ പുലവർ (തോൽപ്പാവകൂത്ത്, പാലക്കാട്), പി കെ രമണൻ (രമണൻ അത്താണി‐ വിൽപ്പാട്ട്, എറണാകുളം), ടി വി സുധാകരൻ (വിൽപ്പാട്ട്, കണ്ണൂർ), കറുമ്പളളി പത്മനാഭൻ (കെ പി നന്ദിപുലം‐ കുറത്തിയാട്ടം, തൃശൂർ), കെ ശിവകുമാർ (കോൽക്കളി, കണ്ണൂർ), വികെ ബഷീർ (അറബനമുട്ട്, ദഫ്മുട്ട്, കോഴിക്കോട്), വിസി നാരായണൻകുട്ടി നായർ (കണ്യാർകളി, പാലക്കാട്), എ രാമകൃഷ്ണൻ (പൊറാട്ടുകളി, പാലക്കാട്), പോൾസൺ താനിക്കൽ (നാടൻപാട്ട്, തൃശൂർ), ഒവി യശോദ (നാടൻപാട്ട്, കണ്ണൂർ), ടിപി പ്രകാശ് കുമാർ (പ്രകാശ് വളളംകുളം‐ നാടൻപാട്ട്,  പത്തനംതിട്ട), കെകെ ശശി (ജനകല‐നാടൻപാട്ട്, പത്തനംതിട്ട), അരുണാചലം (നാടൻപാട്ട്, പാലക്കാട്), അനന്തൻ എംവി (മംഗലംകളി, കാസർകോട്), എൻ രാജമ്മ (തിരുവാതിരക്കളി,ആലപ്പുഴ), കെസി ജോസഫ് (ചവിട്ടുനാടകം, എറണാകുളം), എസ് മോഹൻകുമാർ (മുടിയേറ്റ്, എറണാകുളം), അരമനവളപ്പിൽ കെ നാരായണമാരാർ (തായമ്പക‐പാണ്ടിമേളം, കാസർകോട്), മണ്ണൂർ ചന്ദ്രൻ (പൊറാട്ടുകളി, പാലക്കാട്), കെ നാണു (കോൽക്കളി, കണ്ണൂർ), ശ്രീജിത്ത് പിഎസ്(തെയ്യം, കണ്ണൂർ), എംസി പ്രകാശൻ (നാടൻപാട്ട്, കണ്ണൂർ), ഓമന ജയപ്രകാശ് (ഓമന വി ജി‐ നാടൻപാട്ട്, പത്തനംതിട്ട), കുന്നത്ത് നാരായണൻ വൈദ്യർ (നാട്ടുവൈദ്യൻ, കണ്ണൂർ), കുണ്ടൻ കെ (തെയ്യം, കണ്ണൂർ).

യുവപ്രതിഭാ പുരസ്കാരം: ഷിംജിത്ത് എൻ (തെയ്യം, കാസർകോട്), സുഭാഷ് അറുകര (നാടൻപാട്ട്, കാസർകോട്), ഗോകുൽ ഗോപിനാഥ് (പടയണി, പത്തനംതിട്ട), വിപിൻ വിശ്വനാഥ പുലവർ (തോൽപാവകൂത്ത്, പാലക്കാട്), ബിജേഷ് പണിക്കർ (തെയ്യം, കണ്ണൂർ), രജിത രാജൻ (നാടൻപാട്ട്, ആലപ്പുഴ),  വിപിൻ പണിക്കർ (പൂരക്കളി, കണ്ണൂർ).

ഗ്രന്ഥരചനാ അവാർഡ്: പിപി മാധവൻ പണിക്കർ, പിലിക്കോട്, കാസർകോട് (മാധവീയം), ഡോ. ലിസ്സി മാത്യു, കണ്ണൂർ (കതിവനൂർവീരൻ‐മലകയറിയ മനുഷ്യൻ; ചുരമിറങ്ങിയ ദൈവം).

 

LEAVE A REPLY

Please enter your comment!
Please enter your name here