തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും സഹായത്തിനായി വിളിക്കേണ്ട നാവികസേനയുടെ നമ്പർ എന്ന പേരിൽ പ്രചരിക്കുന്ന ഫോണിൽ വിളിക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്.
o4842879999 എന്ന നമ്പറിൽ വിളിച്ചാൽ നേവിയുടെ സഹായമെത്തും എന്ന തരത്തിലുള്ള മെസ്സേജുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരക്കുന്നുണ്ട്. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ നമ്പർ ആണെന്നാണ് പ്രചരണം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഈ നമ്പറിലേയ്ക്ക് നിരന്തരമായി ആളുകൾ സഹായം അഭ്യർഥിച്ചു വിളിക്കുന്നുമുണ്ട്. എന്നാൽ നാവികസേന നേരിട്ട് റെസ്ക്യൂ ഓപ്പറേഷൻ നടത്തുന്നില്ല എന്നും കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി (കെഎസ്ഡിഎംഎ) ബന്ധപ്പെട്ടു അവരുടെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ട് തന്നെ നാവിക സേനയുടെ നമ്പറിൽ നേരിട്ട് വിളിച്ചത് കൊണ്ട് ഫലമുണ്ടാവുകയില്ല എന്ന് ഡിഫെൻസ് പിആർഒ വ്യക്തമാക്കി