വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

0
338

തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസുകള്‍ എടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ആണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടി എന്ന തരത്തിലുള്‍പ്പെടെയുള്ള പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസുകള്‍ എടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ ജി അറിയിച്ചു. ഇത് കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയില്‍ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫെയ്‌‌‌‌‌സ് ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം റിമൂവ് ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here