എറണാകുളം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലയില്‍ നിന്ന് 54800 പേരെ രക്ഷപ്പെടുത്തി. ബോട്ട്, ഹെലികോപ്‌ടര്‍, ചെറുവഞ്ചികള്‍ എന്നിവയിലൂടെയും ബാര്‍ജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്. ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേര്‍ റോഡ് മാര്‍ഗ്ഗവും രക്ഷപ്പെട്ടു.
15 പേരെ വ്യോമസേനയും 237 പേരെ നേവിയുമാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്ടര്‍ വഴി ആകെ 252 പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളുടെ വിതരണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]