കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിക്ക് സമീപം കുടുങ്ങിക്കിടന്ന മുഴുവന്‍പേരെയും സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചു. 600-ല്‍ അധികം ആളുകളായിരുന്നു രണ്ടാം നിലയില്‍ കുടുങ്ങിയത്. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്നു.
ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റര്‍ മുഖേന എത്തിച്ചിരുന്നു. കാലടിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ലോറിയും മറ്റ് വലിയ വാഹനങ്ങളും എത്തിച്ചേര്‍ന്ന് കൂടുതല്‍പേരെ പ്രദേശത്തു നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.