കൊച്ചി: കനത്തമഴക്ക് തെല്ലൊരു ആശ്വാസം കിട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം – കോട്ടയം പാതയിലെ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കായംകുളം, കോട്ടയം, എറണാകുളം പാതയില്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പുനക്രമീകരിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും വരുന്ന കെഎസ്‌ആര്‍ടിസി കളമശേരി എത്തും. ഇവിടെ നിന്നും യാത്രക്കാരെ ട്രക്ക് മുഖാന്തരം അത്താണി എത്തിക്കും. ശേഷം വീണ്ടും ബസില്‍ യാത്ര തുടരുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.