മാസവരുമാനമില്ല: റോയല്‍റ്റി ദുരിതാശ്വാസനിധിയിലേക്ക്

1
837

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഒരു പതിപ്പിന്‍റെ  റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം വലിയൊരു പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. എന്നാല്‍ പ്രളയം ബാക്കിവെച്ച നഷ്ടങ്ങള്‍ അനവധിയാണ്. ആ നഷ്ടങ്ങള്‍ നികത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി ഓരോ വ്യക്തിയുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പുതിയ നോവലായ  ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കെ. ആര്‍. മീര തീരുമാനിച്ചത്.

 

“മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000 ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്” എന്ന്‍ കെ. ആര്‍. മീര തന്റെ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചു.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here