ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്ര കുടുംബങ്ങളുണ്ട് ?

0
564

പ്രളയം വിതച്ച ദുരന്തത്തിൽ പെട്ട് നമ്മുടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഉള്ളത്. വിവിധ ജില്ലകളില്‍ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ ഇങ്ങനെ:

എറണാകുളം 39908
ആലപ്പുഴ 78231
തൃശൂര്‍ 48612
കോട്ടയം 31402
പത്തനംതിട്ട 39908
വയനാട് 1987
ഇടുക്കി 5528
കൊല്ലം 252
മലപ്പുറം 451

വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി താമസ യോഗ്യമാകുന്നതോടെ പലർക്കും സ്വന്തം ഇടങ്ങളിലേക്ക് മടങ്ങാനാകും. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്.

വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കുള്ള വിതരണം ചെയ്യുന്ന കിറ്റില്‍ ആവശ്യമുളള സാധനങ്ങള്‍ നിങ്ങള്‍ക്കും സംഭാവന നല്‍കാവുന്നതാണ്. https://keralarescue.in/district_needs/
 എന്ന വെബ്സൈറ്റില്‍ സാധനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് ജില്ലകളില്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറുകളും ഈ സൈറ്റില്‍ നിന്നും ലഭ്യമാണ്. ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാ നല്ല മനസുകളോടും അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here