വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കണം: കേരളവര്‍മ്മ സഹായം തേടുന്നു

0
460

പ്രളയബാധിതരായ വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കാന്‍ കേരളവര്‍മ്മ സഹായം തേടുന്നു. ശ്രീ കേരളവർമ്മ കോളേജിൽ പ്രളയബാധിതരായ 160-ൽ പരം കുട്ടികൾ ഉണ്ട്. അതിൽ 15 പേരുടെ വീട് പൂർണ്ണമായും നഷ്ടപ്പെട്ടു. വെള്ളക്കെടുതികളുടെ ഗുരുതരാവസ്ഥയിൽ ദുരിതാശ്വാസക്യാമ്പു നടത്തിയ കോളേജ് ഇപ്പോൾ ഈ വിദ്യാർത്ഥികൾക്ക് ഒപ്പം നിന്നു സഹായിക്കാനുള്ള ശ്രമത്തിൽ ആണ്. അതിനായി പൂര്വവിദ്യാര്ഥികളുടെയും പൂര്വാദ്ധ്യാപകരുടെയും മറ്റു സുമാനസ്സുകളായ വ്യക്തികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. എത്രയും വേഗം ഈ കുട്ടികളെ കോളേജിൽ പഠനം പുനഃസ്ഥാപിക്കാൻ ആവശ്യമായ സാഹചര്യത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു പ്രിൻസിപ്പാൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here