കോഴിക്കോട് കലോത്സവ ലഹരിയിലേക്ക്

0
235

അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കോഴിക്കോട് സർവ്വം സജ്ജമായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ച് ദിനരാത്രങ്ങളിൽ, കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവപ്രതിഭകൾ, വിവിധ വേദികളിൽ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും. 117.5 പവൻ മതിക്കുന്ന സ്വർണ്ണക്കപ്പിന്റെ പുതിയ അവകാശികൾ ആരെന്നറിയാനുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് കലാകേരളം. ആതിഥേയരായ കോഴിക്കോടിനാണ് കണക്കുകളിൽ മുൻതൂക്കമെങ്കിലും, പാലക്കാടും, തിരുവനന്തപുരവും കണ്ണൂരുമൊക്കെ കനത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. കോവിഡ് തീർത്ത അനിശ്ചിതത്വം കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കലോത്സവം അരങ്ങേറിയിരുന്നില്ല.

എട്ടാം തവണയാണ് കലോത്സവത്തിന്റെ ആതിഥേയരാവാനുള്ള അവസരം സാമൂതിരിയുടെ നാടിനെ തേടി എത്തുന്നത്. 24 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ, പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് കണക്കുകൾ. അറബിക്, സംസ്‌കൃതം കലോത്സവങ്ങൾ അടക്കം, 239 ഇനങ്ങളിലാണ് ഇക്കുറി മത്സരം. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കാൻ മുപ്പതോളം കലോത്സവ വണ്ടികൾ നിരത്തിലിറങ്ങുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. നഗരത്തിൽ ഒരുലക്ഷത്തോളം പേർ ദിനംപ്രതി അധികമായെത്തുമെന്നത് കണക്കിലെടുത്ത്, ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരഫലമറിയാൻ മൊബൈൽ ആപ്പ് ഒരുക്കിയിട്ടുണ്ട്. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമാണ് മുഖ്യ വേദി. പത്ത് കിലോമീറ്റർ ചുറ്റളവിലായി തയ്യാറാക്കിയ വേദികൾക്ക്, മലയാളസാഹിത്യത്തിലെ വിവിധകൃതികളിലെ സ്ഥലപ്പേരുകൾ ഉപയോഗിച്ചാണ് നാമം നൽകിയിട്ടുള്ളത്. ഉദ്ഘാടനദിവസമായ നാളെ, രാവിലെ 11 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നതെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ ഒൻപത് മണിക്ക് തന്നെ കലയുടെ കേളികൊട്ടുയരും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here