കേരള സാഹിത്യ അക്കാദമി ഡിജിറ്റല്‍ ലൈബ്രറിയിലൂടെ വായിക്കാം 2,500 പുസ്തകങ്ങള്‍

0
150

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി ഡിജിറ്റല്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ 2,500 ആകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് 600 പുസ്തകം കൂടി അപ്ലോഡ് ചെയ്യുന്നത്. കോപ്പി റൈറ്റ് പരിധി അവസാനിച്ച പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തുക. ശാസ്ത്രമംഗലം പി രാമകൃഷ്ണപിള്ള വിവര്‍ത്തനം ചെയ്ത കാളിദാസ രാമായണം മുതല്‍ ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം ആട്ടക്കഥ, ആര്‍തര്‍ കോനല്‍ ഡോയല്‍, അപ്പാസാമി തുടങ്ങിയ എഴുത്തുകാരുടെ 150 ഓളം ഇംഗ്ലീഷ് പുസ്തകങ്ങളടക്കം പട്ടികയിലുണ്ട്. അക്കാദമി നടത്തിയ സെമിനാറിലെ പ്രബന്ധം, ചര്‍ച്ച എന്നിവയും സൈറ്റില്‍ ലഭിക്കുമെന്ന് സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ പറഞ്ഞു. വെബ്‌സൈറ്റ്: keralasahityaakademi.org


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here