കെ മാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ 11 വരെ അപേക്ഷിക്കാം

0
132

എം.ബി.എ 2020-21 അധ്യായന വർഷത്തെ പ്രവേശനത്തിനായുളള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ഡിസംബർ ഒന്നിന് നടത്തും. അപേക്ഷകൾ സമർപ്പിക്കുന്നതിനു വിശദ വിവരങ്ങൾക്കും kmatkerala.In വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11 വൈകിട്ട് നാല് വരെ. കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ അർഹത നേടുന്നവർക്ക് മാത്രമേ കേരളത്തിലെ എല്ലാ സർവകലാശാലകളിലും അതിനു കീഴിലുളള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കുകയുളളൂ. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും കെമാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്ക് പ്രവേശന മേൽനോട്ട സമിതിയുടെ 0471-2335133 എന്ന നമ്പരിൽ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here