ഇന്റര്‍കോളജിയറ്റ് മീഡിയ അക്കാദമി ക്വിസ് മത്സരം 

0
291

കൊച്ചി: കേരള മീഡിയ അക്കാദമി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനവും വാര്‍ത്താധിഷ്ഠിതമായ വിഷയങ്ങളും മത്സരത്തിനുണ്ടാകും. രണ്ടുപേരുള്ള കോളേജ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിനു 20,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുകളില്‍ തുടങ്ങിയ മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്ന പത്തുടീമുകള്‍ക്ക് ഫെബ്രുവരി 15-നകം mediaclub.kma@gmail.com എന്ന ഇമെയിലിലൂടെയോ 9061593969 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here