വീഡിയോ എഡിറ്റിങ് കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

0
270

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ഫെബ്രുവരി 07 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30000/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 30.11.2018-ല്‍ 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.

അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org-ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. കാക്കനാട് സെന്ററിലേക്കുള്ള അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422068

അക്കാദമി തിരുവനന്തപുരം സബ്‌സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2726275.

LEAVE A REPLY

Please enter your comment!
Please enter your name here