തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ കേരള എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാർത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന സെപ്തംബർ 23 മുതൽ 30 വരെ രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ നടക്കും. സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും ഹാൾ ടിക്കറ്റിന്റെയും അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പിയും പരിശോധനയ്ക്ക് എത്തിക്കണം. 90 മാർക്കിന് താഴെയുള്ള പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04712476257.