കുട്ടികൾക്കായി കാലാവസ്ഥാ വ്യതിയാന അസംബ്ലി

0
272

കേരള നിയമസഭയും, അന്താരാഷ്ട്ര സംഘടനയായ യൂനിസെഫും ചേർന്ന് കാലാവസ്ഥാ വ്യതിയാന അസംബ്ലി സംഘടിപ്പിക്കുന്നു. ജൂൺ ആറിന്, നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അസംബ്ലിയിൽ, യുവജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാം. “നാമ്പ്” എന്ന പേരിലാണ് ഈ സവിശേഷ അസംബ്ലി സംഘടിപ്പിക്കുന്നത്.

പ്രത്യേകമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്നവർക്കാണ് കാലാവസ്ഥാ വ്യതിയാന അസംബ്ലിയുടെ ഭാഗമാവാൻ അവസരം ലഭിക്കുക. 14 മുതൽ 18 വയസ്സ് വരെ പ്രായമായുള്ള കുട്ടികൾക്ക് ക്വിസ് മത്സരവും, 19 മുതൽ 24 വയസുവരെ പ്രായമുള്ളവർക്കായി ഫോട്ടോഗ്രഫി മത്സരവും നടത്തും. http://keralaclimateassembly2022.org/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here