വെളിച്ചമായീടണം ഞാൻ

0
415

ഫാത്തിമാബീവി

ഇരുളിടങ്ങളില്‍
വഴിയറിയാതെന്നോണം
നടന്നുനീങ്ങുമ്പോള്‍
വെളിച്ചമാകുന്ന
നിലാവാകേണം.
രാത്രിയിലറിയാതെ നിദ്രയിലേക്ക്
വഴുതുമ്പോള്‍
കൂട്ടിനായെത്തുന്ന
സ്വപ്‌നങ്ങളാകേണം.
ചിന്തയിലാശയം തിങ്ങി
എഴുതാനിരിക്കുമ്പോള്‍
മഷിതീര്‍ന്ന പേനയ്ക്ക്
പകരമായെത്തുന്ന പെന്‍സിലാകേണം.
വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം
വിങ്ങുമ്പോള്‍
ചെറുപുഞ്ചിരിയാൽ
ചാരത്തണയുന്നൊരു സഖിയാകേണം.
മഴത്തുള്ളിയായ് പെയ്തു
ഭൂമിയെന്ന കാമുകിയെ
ആര്‍ദ്രമായ് ചുംബിക്കും
നീലാംബരമാകേണം.
പാതയിലെല്ലാം കാണുന്ന
മുള്ളിന്നുമപ്പുറം
പൂന്തോട്ടമുണ്ടെന്നു
പഠിപ്പിച്ചോരമ്മയാകേണം.
ജീവിതത്തിലേ-വര്‍ക്കും
വെളിച്ചമായീടണം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here