അഫ്സൽ യൂസഫ്
ഈ വേനലിനപ്പുറം
നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന
മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക?
നീയൊരു കിളിയായിരുന്നെങ്കിലെന്ന്
ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട്
പക്ഷേ കൂട്ടിലടച്ച കളിയായാലോ?
വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ
ശബ്ദം കേൾപ്പിക്കാറുണ്ട്
പക്ഷേ മഞ്ഞുമലകളിൽ തട്ടിയാകണം അതെല്ലാം വിറച്ചു പോയത്
എത്ര കാലം ഞാനിനിയും കാത്തിരിക്കണം അന്നൊരിക്കലാ ശരത്കാല രാത്രിയിൽ
നീ തന്ന ചുംബനങ്ങളാണ്
ഇന്നും എനിക്ക് കൂട്ടിനുള്ളത്
രാത്രിയോടായിരുന്നല്ലോ നിന്റെ പ്രണയം അതുകൊണ്ടാണോ വായിച്ചിട്ടും തീരാത്ത നിഗൂഡകൾ നീ ബാക്കിയാക്കിയത്
പ്രിയപ്പെട്ടവളെ നീ കിനാവ് കാണാറില്ലേ തൂവെള്ള നിറമുള്ള ആട്ടിൻപറ്റങ്ങളുമായി ഞാനാ കുന്നിൻചരിവിൽ കാത്തുനിൽക്കുന്നത്
നിന്റെ ഓരോ വാക്കുകളും ഇന്നെന്റെ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്നു
നോവ് തുന്നിച്ചേർത്ത തൂവാലയുമായി എൻറെ കൈകൾ ഉയർന്നു നിൽക്കുന്നുണ്ട് കാണാതിരിക്കില്ല
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in