മഴ

0
456

നവീന്‍ എസ്

ഓരോ മഴയും ഒരു തിരിച്ചു വരവാണ്.
കടലിന്റെ മാറില്‍ നിന്നെന്നോ പറിച്ചു മാറ്റപ്പെട്ട
ഒരു ജലകണത്തിന്റെ തിരിച്ചുവരവ്;
അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്..

എന്നോ,
മാരിവില്ല് വിരിയുന്ന
മാനമുയരേ പറന്നു പൊങ്ങി,
സൂര്യതാപമേറ്റു വാടിപ്പോയവരുടെ
ദുഖം കനത്തോരു കാര്‍മേഘമാകുന്നു.
ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.

പിന്നെ,
പ്രവാസമുപേക്ഷിച്ച് മഴയായി പെയ്തിറങ്ങുന്നു
കടലിന്റെ വിരിമാറിലേക്ക്…
സ്വന്തം സ്വത്വത്തിലേക്ക്….


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here