ജയഭാരതി

0
381

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

എത്രയേകാദശി നോറ്റൊരു രാധയെ-
ന്നെത്രയും വിസ്മയത്താലെ ഞാന്‍-
കണ്ടതും
കൊച്ചു ഭസ്മക്കുറി കൊണ്ടൊരു
രേഖയാല്‍
എത്ര വിശുദ്ധിയാല്‍ നിന്നു നീ
ധന്യയായ്
സ്വപ്‌നങ്ങളെങ്ങോ പറന്നു പോയെ-
ങ്കിലെന്നത്ര പരിഭവം-
കൊണ്ടു കൂമ്പും മിഴി
എത്ര കൊതിച്ചു ഞാന്‍
നിന്മുഖശ്രീയിലെ
കൊച്ചു കവിതയെ തൊട്ടു പറക്കുവാന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here