ദിലീപ് എസ്. ഡി.
ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ
ഒരു വെളിപാടുണ്ടായി…
“മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?”
പ്രണയവും കലഹവും മറന്ന്…
പ്രതിഷേധവും മറന്ന്…
കണ്ടതിനോടും കേട്ടതിനോടും
മിണ്ടാതെ മുഷ്ടിചുരുട്ടാതെ
അവനവനിസത്തിന്റെ
ഹോൾസെയിൽ ഡീലറായി
മൗനവൃതവുമനുഷ്ഠിച്ച്
നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ
ഒരു സംശയം ബാക്കി…
വായിച്ചുതീർത്ത പുസ്തകങ്ങളും കണ്ടുതീർത്ത കിനാക്കളും
ആരുടെ കണക്കുപുസ്തകത്തിലാണ് സൂക്ഷിക്കുക…
നന്മയും ആത്മാർഥതയും
ആരുടെകൂടെയാണ് ഒളിച്ചോടിപ്പോയത്…
ഒരു മരുപ്പച്ചപോലും കാണുന്നില്ല…
കാണുമെന്ന് തോന്നുന്നുമില്ല അടുത്തൊന്നും…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in