ജിബിന് എബ്രഹാം
ഞാനും അവളും
സംസാരിക്കുകയായിരുന്നു,
അരികിൽ ഒരു പൂവിനെ കണ്ടു.
അവൾ ചോദിച്ചു
എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം.
ഉത്തരം പൂവിനോട്…
അവൾ പോയി,
പൂവ് ചോദിച്ചു –
അവൾ പോയല്ലോ?
അവൾ പോയി,
പ്രണയം പോയില്ല.
പൂവ് ചിരിച്ചു!
അവൾ തിരികെ വന്ന് –
ആ പൂവ് പറിച്ചു,
അവളുടെ കൈയ്യിൽനിന്ന് പൂവെന്നെ പാളിനോക്കി പറഞ്ഞു.
അവളെന്നെ വീണ്ടും വിരിയിക്കുന്നു.
അവളെനിക്ക് പൂവ് തന്നു…
ഇതാ എന്റെ പ്രണയം!
എന്റെ കൈയ്യിൽ വന്ന പൂവ് പറഞ്ഞു,
ഞാൻ നിന്റെ കൈയ്യിൽ എത്തപ്പെട്ടു…
ഉണങ്ങും മുൻപ് പ്രണയിക്കൂ…
ചേർത്ത് ചുംബിക്കൂ…
അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ് നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in