ജയേഷ് വെളേരി
തെച്ചി ഇറുത്ത്
ചൂടാൻ പറഞ്ഞപ്പോ
കണ്ണീരെന്ന് ആദ്യം പറഞ്ഞത് നീ
കണ്ണീരൊപ്പാൻ കവിത
ചൊല്ലിയതും
പൂവിറുക്കാൻ
തിരികെ നടന്നതും നിനക്കോർമയുണ്ടോ
ഇതളടർന്ന ഓരോ രാവും പകലും
പുറത്തിറങ്ങാതെ
കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം
ചൊല്ലുകയായിരുന്നു
ചൊല്ലിതീർത്ത മന്ത്രവും ചേർത്ത്
നാളെ പടിയിറങ്ങി പോകണം
അവിടെയും
ഇതളടർന്ന് വീഴുമ്പോ
തെച്ചികൾ മാല കൊരുക്കുമ്പോൾ
മാറിയിരിക്കണം
മാറിയിരുന്ന് മുറുകെ പിടിക്കണം..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in