ചിലർ

1
566

അനു അശ്വിന്‍

ചിലരുണ്ട്,
ഇത് എന്താ ചിലരിങ്ങനെ എന്ന്
തോന്നിപ്പിക്കുന്ന ചിലർ…

ചിരിക്കുമ്പോൾ ഓടിക്കയറിവരുന്ന
ചിന്തിക്കുമ്പോൾ ചിന്തകളെ
ചിതൽ പോലെ കാർന്ന് തിന്നുന്ന
ചിലക്കുമ്പോൾ ചീവീടായി ചുറ്റും പാറി
ചികയുന്ന ചിലർ…

ഈ ചിലരെ അങ്ങനെ
എപ്പോഴും കാണാൻ കിട്ടണമെന്നില്ല.
കണ്ടാലും മിണ്ടാൻ പറ്റിയെന്നു വരില്ല.
മിണ്ടിയാലും പഴയ ബന്ധം
പുതുക്കാൻ പറ്റിയെന്നും വരില്ല.

പക്ഷെ പലപ്പോഴും നമ്മൾ അവരെ
കാണും കേൾക്കും മിണ്ടും
ഒരു വഴിയേ പല നിഴലായ്
നടന്നു അകന്ന് പോകും…

അവര് ചിരിച്ചാലും കരഞ്ഞാലും നമുക്ക് ഒരുപോലെ ഒരുപാട് നോവും.
ചിലർക്ക് വേണ്ടി എന്തിനാണ്
ചികയുന്നതെന്ന് സ്വയം ചോദിക്കും.

ചോദിച്ചു ചോദിച്ചു മടുക്കുമ്പോൾ
പിന്നെ ഒരു ഇറങ്ങി പോക്കാണ്.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഇനി വേണ്ടെന്ന് തീരുമാനിച്ച പോക്ക്…

പോണ വഴി നമ്മള് നോക്കാൻ മറന്നാലും
ചിലരത് നല്ലോണം നോക്കും
ചരിത്രമെന്ന പോലെ നോക്കി വെക്കും.
ചിലരുണ്ടല്ലോ, ചിലരങ്ങനാണ്….


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here