പര്യായപദങ്ങള്‍

0
942

ഹരികൃഷ്ണന്‍ തച്ചാടന്‍

തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..

മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..

രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍ പടവുകളുള്ള ഒരു ചുഴി..

മധുമക്ഷികകള്‍ കാത്തുവച്ച, സുഖമര്‍മ്മരങ്ങള്‍ ഒടുങ്ങാത്ത ഒരു കാട്ടുതേനറ.

ചോര കല്ലിച്ച ചോദ്യചിഹ്നങ്ങളുടെ വേലിക്കെട്ടിനുള്ളിലകപ്പെട്ടുപോയ സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒരു വേദന..

പൂര്‍ണ്ണചന്ദ്രബിംബങ്ങളില്‍ ചോര കിനിയുമ്പോള്‍ മാത്രം അവധി കിട്ടുന്ന ഒരു എണ്ണച്ചക്ക്..

അലര്‍ച്ചകളുടെ അകമ്പടിയില്‍ ആദ്യം തലകുത്തി വീഴുമ്പോള്‍ പിളര്‍ന്ന് മുറിഞ്ഞ് തഴുകി വിടനല്‍കിയ ഒരു ഇടവഴി..

അങ്ങനെ നിങ്ങള്‍ക്കറിവില്ലാത്ത എത്ര പര്യായപദങ്ങള്‍ !


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here