നിഖിൽ. എ.
കുഴിയാനയെ ആനകൾ
അസൂയയോടെ നോക്കാറുണ്ട്
കുഴിയാനകൾ ആനകളെക്കാൾ
ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല
ആകാശപ്പൊക്കത്തിൽ
വെള്ളം ചീറ്റാറില്ല
പക്ഷെ
ഒരിക്കലും മദംപൊട്ടാറില്ല
ചങ്ങലയുരഞ്ഞ് പൊട്ടിയ
വൃണപ്പാടുകളില്ല
തോട്ടി കൊളുത്തി വലിച്ച
മുറിപ്പാടുകളില്ല
നെറ്റിപ്പട്ടം തൂക്കി
വെയിലത്ത്
മൂന്നാൾ ഭാരംപേറി
ഞെരുക്കി തളർത്തി
നഖം പൊടിച്ച്
മുറിവ് പൊട്ടിച്ച്
നടത്തിക്കാറില്ലാത്തതുകൊണ്ട്
കുഴിയാനയായതുകൊണ്ട്
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in