ഉടച്ചുവാർക്കൽ

0
283

കവിത

സീന ജോസഫ്

ഉള്ളിലെ ജീവവായു മുഴുവൻ
ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.

മൂർച്ചയുള്ള ഒരുളി വേണം
അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.

കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം
ആഴത്തിൽ തന്നെ കൊത്തിയെടുക്കണം
സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.

ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം
ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.

പറയാത്ത വാക്കുകളിൽ പോലും മധുരം കിനിയണം
എന്തുകൊണ്ടെന്നാൽ, സ്ത്രീ, ശിലപോലുറപ്പുവളും
പൂവുപോലെ മൃദുത്വമാർന്നവളുമാകുന്നു!
മറ്റൊന്നും അവൾക്ക്‌ ഭൂഷണമേ അല്ലാത്തതാകുന്നു!!




ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here