ഹാർമോണിയം ശ്വസിക്കുമ്പോൾ

0
183

ഹിലാല്‍ അഹമ്മദ്‌

ഹാർമോണിയം ശ്വസിക്കുമ്പോൾ
സ്വപ്നത്തിൽ ഞാൻ ഇനിയും തുറക്കാത്ത
തവിട്ടുനീല പെയിന്റടിച്ച വാതിൽ കര കര ശബ്ദത്തിൽ ആരോ തുറന്നടക്കുന്നു

സിരകളുടെ കരിനീലയിൽ നിന്ന് അല്പമൂറ്റി
മേലാകെ വയലറ്റ് നിറത്തിൽ രാവിന്റെ
ഒച്ച പൂക്കുന്നു

തെളി നീലയുടെ ആകാശത്ത്
കൊത്തിപ്പിരിഞ്ഞ അമ്മക്ക്
ഒരു കോങ്കണ് ഫ്ലാഷിൽ
ഹായ് പറഞ്ഞ് ഒരു കിളി
മണ്ണിലേക്ക് വളഞ്ഞ് പറക്കുന്നു

ഹാർമോണിയത്തിനുള്ളിൽ
പല നീല കലങ്ങിയ
മുരൾച്ച വറ്റാത്തൊരു കടൽ
കട്ടകൾ ആഴ്ത്തിയുമുയർത്തിയും
ശ്വാസത്തിനിട നൽകിയാൽ
അവൾ കാറ്റിലയക്കുന്ന കടൽമണം

രോഗാർദ്രമായ തൊണ്ടയനക്കി
അമീർ ഖുസ്രു പാടുന്നു;

ചാപ് തിലക് സബ് ചീന് ലീരെ മോസെ
നേന മിലൈകെ

ഒറ്റ നോക്കിൽ നീ എന്നെ നീയാക്കി


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here