മേരി

0
230

രാധാകൃഷ്ണൻ എടച്ചേരി

എന്റെ കളിക്കൂട്ടുകാരി
പറങ്കിമാവിൽ കാക്കയും
നാട്ടുമാവിൽ അണ്ണാനുമായി

കശുവണ്ടി വറുത്ത് പരിപ്പും
മാമ്പഴം മുറിച്ച്
മധുരവും തന്നു
വള്ളിവെച്ചു വീഴ്ത്തിയവന്റെ
നെഞ്ചുടച്ചു

എന്നേക്കാൾ
വേഗത്തിൽ ഓടിയും
പുഴയിൽ നീന്തിയും
കുന്നു കേറിയും
കാടു തൊട്ടും
ഇരുളിൽ പതുങ്ങിയും
മൂക്കിൽ കൂടി പുകവിട്ടും
തോട് ചാടിയും കുതിച്ചു

ഡാം കണ്ട്
പിടുത്തം വിട്ടപ്പോൾ
ഒറ്റക്കയ്യിൽ തൂക്കിയെടുത്തു

അവൾ ജയനും
ഞാൻ സീമയുമായി

നനുത്ത
മീശ താടി
ശബ്ദം എന്റേത് !

സംശയം ഇഴഞ്ഞു

ഒരിക്കൽ
കണ്ടുപിടിച്ചു

എന്റേതല്ല
മേരിക്ക്!!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here