ശരത് മഹാസേനൻ
നീ,
ഒരു നീണ്ട വരാന്തയിലെ
കണ്ണുനീർ തുള്ളികളുടെ വസന്തം
നിലാവിന്റെ സുഗന്ധം
ഓർമകളിലെ മഴക്കാലം
തോരാത്ത ചിന്ത.
ഞാൻ,
നിന്നിൽ തടയണകൾ
കെട്ടാത്ത തീരം
കൊഴിഞ്ഞ ചുംബനങ്ങളും
പേറി അലയുന്ന കാറ്റ്.
കടലിന്റെ ധ്യാനം.
നമ്മൾ,
അമീബയെ പോലെ
രണ്ടായി മുറിപ്പെട്ടുപോയ
രണ്ടു ഉടലുകൾ, രണ്ടു വ്യക്തികൾ
രണ്ടു ദേശങ്ങളിലെ, രണ്ടു അപരിചിതർ
നമ്മൾക്കിടയിൽ,
കടലിലെ നിലാവ്
തീരത്തിന്റെ ദാഹം
മഴയത്തെ കാറ്റു..,
നിന്റെ താളത്തിൽ
അലഞ്ഞു ഉലഞ്ഞു അലിഞ്ഞു.
ഒടുവിൽ,
കെട്ടുപോയ ചിമ്മിനി വിളക്കിന്റെ
അവസാന നിശ്വാസം.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in