പുക തിന്നവര്‍

0
610

സച്ചിന്‍ എസ്. എല്‍.

പുകയുന്ന ചിന്തകള്‍ക്ക്
വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.

ഞെക്കിപ്പിഴിഞ്ഞു കാച്ചിയ
സര്‍ബത്തിനെരിവു പകരുന്ന പുകയില്‍-
വെന്ത തലമുറയെ കട്ടപ്പുക-
യെന്നാക്ഷേപിച്ച മാലോകരോട്

തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍
ആളിത്തുടങ്ങുന്നുണ്ടിവിടെ-
നിങ്ങള്‍ മുറുക്കിത്തുപ്പിയ
ഇടങ്ങളില്‍

……………………………………………………….
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here