ഷാജി എന്‍ കരുണിന്റെ വിഖ്യാതമായ പിറവി സിനിമ പ്രേക്ഷകരെ പൊള്ളിച്ചിട്ട് 30 വര്‍ഷമാകുന്നു. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ കസ്റ്റഡി മരണവും, അച്ഛന്റെ അലച്ചിലും പ്രമേയമായി അവതരിപ്പിച്ച സിനിമയായിരുന്നു പിറവി. രാജന്‍ എങ്ങനെ മരിച്ചു? മൃതദേഹത്തിന് എന്തുസംഭവിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അന്വേഷിക്കുകയാണ് ആഗസ്റ്റ് 10 തിയറ്ററില്‍ എത്തുന്ന ‘കാറ്റു വിതച്ചവര്‍’ എന്ന ചിത്രം.
രാജന്റെ മരണം വിഷയമാക്കി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണാത്മക സിനിമയാണ് ‘കാറ്റു വിതച്ചവര്‍’. രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ 1977-ല്‍ ഡിഐജി രാജഗോപാലന്‍ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സംവിധായകനായ പ്രൊഫ. സതീഷ് പോള്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിഐജി രാജഗോപാലനായി പ്രകാശ് ബാരെയും, ജയറാം പടിക്കലായി ടിനി ടോമും, ഈച്ചരവാര്യരായി ജയപ്രകാശ് കുളൂരും വേഷമിടുന്നു. സുരേഷ് അച്ചൂസ്, അഡ്വ. ഷിബു കുര്യാക്കോസ്, ഷിബു ഏദന്‍സ് എന്നിവരാണ് നിര്‍മ്മാണം.