കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ

0
268
kasayippurayile-aattinkuttikal

കവിത

ബഹിയ

നേരം വെളുക്കുന്നേയുള്ളൂ,
നിരത്തുകളിൽ
തിരക്കുകൾ തുടങ്ങുന്നു,
അന്നം തേടിയും
അഗ്നി തേടിയും ….

വഴിവക്കിലെ
കസായിപ്പുരയിൽ
കട്ടുറുമ്പുകളരിച്ച
വലിയ മരമുട്ടി!
തൂക്കിയിട്ട ചകിരിക്കയർ !
വായ്തല രാകിയ
പലവിധ കത്തികൾ !



അരികിലെ ഇരുമ്പുതൂണിൽ
പാൽമണം മാറാത്ത
കുഞ്ഞാട് !

കണ്ടാലറിയാം
ആരോ ഓമനിച്ചു
വളര്‍ത്തിയതെന്ന്….

ആരുടേയോ മാംസക്കൊതി തീർക്കാൻ
തോലുരിക്കപ്പെട്ട്
നഗ്നയായി
കെട്ടിത്തൂക്കപ്പെടേണ്ടവളെന്ന്
തിരിച്ചറിയാത്ത പോലെ,
കൗതുക കണ്ണാൽ
നിരത്തിലെ
തിരക്കിലേക്ക് നോക്കി
വാടിയ ഇലകള്‍
കടിക്കുന്നു
പാവം ആട്ടിൻകുട്ടി !

https://athmaonline.in/bahiyavm/


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +919048906827

LEAVE A REPLY

Please enter your comment!
Please enter your name here