മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമസേവനപദ്ധതി ആവിഷ്കരിക്കുന്നു. വടക്കേക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡിനെ കേന്ദ്രീകരിച്ച് രക്ഷാകർത്തൃത്വം, ആരോഗ്യപരിപാലനം, പരിസ്ഥിതിസംരക്ഷണം, പൗരത്വ അവബോധം, ഭാഷയും സംസ്കാരവും എന്നിങ്ങനെ അഞ്ച് മേഖലകളിലായി മൂന്ന് വർഷങ്ങളിൽ അധ്യാപന പരിശീലന വിദ്യാർത്ഥികൾ നടത്തുന്ന വിപുലമായ ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ജനുവരി 27നു തിങ്കളാഴ്ച) ഉച്ചക്ക് രണ്ടുമണിക്ക് പടിഞ്ഞാറെ മടപ്ലാതുരുത്ത് എസ് എൻ സേവാ സമാജം ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം അമ്പ്രോസ് നിർവ്വഹിക്കും. എച്ച് എം ഡി പി സഭ പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഭ സെക്രട്ടറി ടി എസ് ബിജിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ യു ജിഷ, കോളേജ് മാനേജർ എം ആർ ബോസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ സി ഹോച്ച്മിൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സനിൽ കുമാർ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിജയകുമാരി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സൈബ രാജീവ്, അഞ്ചാം വാർഡ് മെമ്പർ ദീപുലാൽ, എസ് എൻ എം ട്രെയിനിംഗ് കോളേജ് പി ടി എ പ്രസിഡണ്ട് ടി എസ് സുധീഷ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ ജി പ്രദീപ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം കെ ഷിബു, മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി ശോഭ, കൃഷി ഓഫീസർ നീതു എൻ എസ്, സി ഡി എസ് ചെയർപേഴ്സൺ സിന്ധു മനോജ്, വാർഡ് വികസന സമിതി പ്രസിഡണ്ട് കെ എ സുധി, കുടുംബശ്രീ പ്രസിഡണ്ട് ജാസ്മിൻ രജിത്ത്, കുടുംബശ്രീ സെക്രട്ടറി ഷൈനി ജോസി എന്നിവർ ഉദ്ഘാടനചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. എസ് എൻ എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ ഒ എസ് ആശ സ്വാഗതവും ഗ്രാമസേവനപദ്ധതി കൺവീനർ ഡോ പി എസ് സുസ്മിത നന്ദിയും അർപ്പിക്കും.