ഐ എസ് ആര്‍ ഒ മേധാവിയും മലയാളിയുമായ എസ് സോമനാഥിന് കര്‍ണാടക സര്‍ക്കാരിന്റെ ‘കന്നഡ രാജ്യോത്സവ പുരസ്‌കാരം’. കര്‍ണാടക പിറവി ദിനമായ നവംബര്‍ 1 ന് സര്‍ക്കാര്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്. കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് രാജ്യോത്സവ പുരസ്‌കാരം. ചന്ദ്രയാന്‍ -3 ദൗത്യം ആദിത്യ എല്‍ – 1 ദൗത്യം ഗഗന്‍യാന്‍ ദൗത്യം എന്നീ നിര്‍ണായക ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിനും ഇന്ത്യയെ ലോക ബഹിരാകാശ ശക്തികള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ കരുത്തു പകര്‍ന്നതിനുമാണ് എസ് സോമനാഥിനെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്നു കര്‍ണാടക സാംസ്‌കാരിക വകുപ്പ് അറിയിച്ചു.
മൈസൂരുവില്‍ കഴിഞ്ഞ 56 വര്‍ഷമായി പത്ര വിതരണം നടത്തുന്ന 71 വയസുകാരന്‍ ജവരപ്പയും കന്നഡ രാജ്യോത്സവ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലുണ്ട്.
എസ് സോമനാഥ് ഉള്‍പ്പടെ 68 പേരാണ് ഇത്തവണ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മൈസൂരുവില്‍ കഴിഞ്ഞ 56 വര്‍ഷമായി പത്ര വിതരണം നടത്തുന്ന 71 വയസുകാരന്‍ ജവരപ്പയും കന്നഡ രാജ്യോത്സവ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയത് . 5 ലക്ഷം രൂപയും 25 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2017 ല്‍ ഗായകന്‍ കെ ജെ യേശുദാസിനെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരുന്നു.
ബെംഗളൂരുവില്‍ വിധാന്‍സൗധ അങ്കണത്തില്‍ ചൊവ്വാഴ്ച നടക്കുന്ന കര്‍ണാടക പിറവി ദിന ആഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. 2017 ല്‍ ഗായകന്‍ കെ ജെ യേശുദാസിനെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല