കാർക്കളയിലെ ബാഹുബലി

0
1099
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]

 

 വി.കെ.വിനോദ്

കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ മംഗലാപുരത്തിന് 60 കിലോമീറ്റർ ദൂരെ പശ്ചിമഘട്ടത്തിന്റെ താഴവരയിൽ കാർക്കളയിലാണ് ഈ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കൽ പ്രതിമയാണിത്. 42 feet ആണ് ഇതിന്റെ ഉയരം.വലിയൊരു പാറയുടെ മേൽ ബ്ലാക്ക്‌ ഗ്രാനൈറ്റ് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ സൈറ്റ് .

പുരാതന തുളുനാടിന്റെ ഭാഗമായ കാർക്കള AD ആറാം നൂറ്റാണ്ടോടുകൂടി കാദംബൻമാരുടെ സാമന്തൻമാരായ ആളുപ വംശത്തിന്റെ കീഴിലായി.വിജയനഗര ഭരണത്തിന്റെ വരവ് വരെ ഈ സാമന്തൻമാരാണ് തുളുനാട്ടിലെ പല പ്രദേശങ്ങളും ഭരിച്ചിരിരുന്നത് .കർണാടകയിൽ ധാരാളമായി ജൈന ബസതികളും പ്രതിമകളും സ്ഥാപിക്കപ്പെടുന്നത് ഇക്കാലത്താണ്. അതിലെ ഒരു വംശമായ കളസ-കാർക്കള(ഭൈരവ രാസ ഓഡയാർ ) രാജ വംശത്തിലെ വീരപാണ്ഡ്യ എന്ന രാജാവ് 1432 AD യിലാണ് കാർക്കളയിലെ ബാഹുബലിയുടെ (ഗോമതേശ്വര )പ്രതിമ നിർമിച്ചത്.

ജൈന പാരമ്പര്യ വിശ്വാസമനുസരിച്ച് 24 തീർത്ഥങ്കരൻമാരാണുള്ളത്. ഇരുപത്തിനാലാമത്തെ തീർത്ഥങ്കരനാണ് മഹാവീരൻ ( ശാസ്ത്രീയ ചരിത്ര മനുസരിച്ച് വർദ്ധമാന മഹാവീരനാണ് ജൈനമത സ്ഥാപകൻ) ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ .റിഷഭദേവന്റെ ന്റെ രണ്ടു മക്കളിൽ ഒരാളാണ് ബാഹുബലി (വലിയ കരങ്ങൾ ഉള്ളവൻ).രാജാവായ ശേഷം ലൗകിക സുഖങ്ങളിൽ വിരക്തി തോന്നിയ ബാഹുബലി സർവ സുഖങ്ങളും രാജ്യവും വസ്ത്രവും ഉപേക്ഷിച്ച് ദിംഗംബരനായി. ഒരു വർഷക്കാലം അദ്ദേഹം നിന്നുകൊണ്ട് അനങ്ങാതെ ധ്യാന നിരതനായി . നിശ്ചല ധ്യാനത്തിനിടയിൽ അദ്ദേഹത്തിന്റെ കാലുകളിലൂടെ പല സസ്യങ്ങും വള്ളിച്ചെടികളും ചുറ്റി വളർന്നു. പിന്നീട് സർവജ്ഞാനം അഥവാ കൈവല്യം നേടി.

ബാഹുബലി നിന്നുകൊണ്ട് ധ്യാന നിരതനായിരിക്കുന്ന അവസ്ഥയിലാണ് എല്ലാ ഗോമതേശ്വര പ്രതിമകളും ഉള്ളത്. ഗംഭീരമായ വാസ്തുശിൽപമാണിത്. കാർക്കളയിലെ പ്രതിമയ്ക്ക് പിന്നിൽ മഹാവീരന്റതുൾപ്പടെ 24 തീർത്ഥങ്കരൻമാരുടെയും ചെറു പ്രതിമകളും കാണാം!

ജൈനമതം ഒരു നിരീശ്വരവാദപരമായ മതമാണ്. എങ്കിലും ധാരാളം ഹിന്ദുക്കൾ ബാഹുബലി പ്രതിമയ്ക്ക് മുമ്പിൽ പ്രാർത്ഥിക്കുന്നത് കാണാം. കർണാടകയിലെ ഏറ്റവും വലിയ 5 ബാഹുബലി / ഗോമതേശ്വര പ്രതിമകൾ ഇവയാണ്

1)57 feet ശ്രാവണ ബൽഗോള ,ഹസൻ ജില്ല (981 CE)

2)42 feet കാർക്കള, ഉഡുപ്പി ജില്ല(1432 CE)

3)39 feet ധർമസ്ഥല, ദക്ഷിണ കന്നഡ ജില്ല (1973 CE)

4)35 feet വേനൂർ , ദക്ഷിണ കന്നഡ ജില്ല 1604 ( CE)

5)20 feet ഗോമട്ട ഗിരി ,മൈസൂർ ജില്ല ( 12 Cent CE)

[siteorigin_widget class=”SiteOrigin_Widget_Slider_Widget”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here