കണ്ണശ്ശ പുരസ്‌കാരം ഡോ. സുനില്‍ പി ഇളയിടത്തിന്

0
152

നിരണം: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ 2023ലെ സമഗ്ര സംഭാവനയ്ക്കുള്ള കണ്ണശ്ശ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ സുനില്‍ പി ഇളയിടത്തിന്. 20,000 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബര്‍ ഒമ്പതിന് പകല്‍ 2.30ന് കടപ്ര കണ്ണശ്ശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം സമ്മാനിക്കും. എ ഗോകുലേന്ദ്രന്‍ ചെയര്‍മാനും ഡോ. റാണി ആര്‍ നായര്‍, ജോര്‍ജ് തോമസ്, ഡോ. വര്‍ഗീസ് മാത്യു, പ്രൊഫ. കെ.വി സുരേന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here