കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ ഏതാണ്ട് അതിജീവിച്ചു വരികയാണ്. റിലീഫ് ക്യാമ്പുകളിലും ബാധിതപ്രദേശങ്ങളിലും ദുരന്തത്തിന്റെയും നഷ്ടത്തിന്റെയും ആഘാതം മാനസികമായി പല രീതിയിൽ ബാധിച്ച കുട്ടികളും വൃദ്ധരും രോഗികളും ഭിന്നശേഷിക്കാരും ഒരുപാടുണ്ട്. ഭൗതികവിഭവങ്ങൾക്ക് പുറമെ അവർക്ക് പിരിമുറുക്കമില്ലാത്ത അന്തരീക്ഷവും പോസിറ്റീവ് എനർജിയും മാനസികമായ ആശ്വാസവും മനഃശാസ്ത്ര പ്രഥമശുശ്രൂഷയും ആവശ്യമാണ്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമൂറ ആർട്ട് കമ്യൂണിറ്റി ഈ മേഖലയില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കലയും പാട്ടും കഥപറച്ചിലും നാടകകളികളും ഉപയോഗിച്ച് കുട്ടികൾക്കിടയിൽ പ്രധാനമായും പ്രവർത്തിക്കാൻ കമൂറ ആഗ്രഹിക്കുന്നു എന്ന് അതിന്റെ സംഘാടകര്‍ അറിയിച്ചു.
ക്യാമ്പുകളിലോ ബാധിതപ്രദേശങ്ങളിലോ ഇത്തരം സേവനം ആവശ്യമാണ് എന്ന് തോന്നുന്നവർക്ക് വിളിക്കാം. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് കമൂറ ആർട്ട് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം.
ബന്ധപ്പെടുക
എം നൗഷാദ്: 9946352001
ജവാദ് ഹുസൈൻ 9995262491
കമൂറ ആർട്ട് കമ്യൂണിറ്റി
കോഴിക്കോട്