ആഗസ്റ്റ് 27

0
618

2018 ആഗസ്റ്റ് 27, തിങ്കൾ
1194 ചിങ്ങം 11

ഇന്ന്

ശ്രീനാരായണഗുരു ജയന്തി

റഷ്യ: ഫിലം ആൻഡ് മൂവിസ് ഡേ
ടെക്സാസ്: ലിൻഡൻ ബി ജോൺസൺ ഡേ
മൊൾഡോവ – സ്വാതന്ത്ര്യദിനം
U.S : National Banana Lovers Day
U.S : National Pots De Creme Day
[ പോ ഡി ക്രീം, ഒരു തരം ഫ്രെഞ്ച് കസ്റ്റാർഡ് ആണ് ]

തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സുമലതയുടെയും (1963),

ദിൽ ചാഹ്താ ഹെ(, ലെഗാ ചുനരി മെയ്ൻ ദാഗ് , ഫാഷൻ , പേജ് 3 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയും മോഡലും അവതാരകയും, പോപ് സിംങ്ങറുമായ സുചിത്ര പിള്ളയുടെയും (1970),

തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റും കോൺഗ്രസ്സ്‌ നേതാവുമായ അഡ്വ. ജി രാമൻ നായരുടേയും,

“അന്ധേരേ മേ സുലഗ്‌തീ വർണ്ണമാലാ”, “ഭഗത്‌സിംഹ് കേ രാജ്‌നീതിക് ദസ്താവേശ് ” തുടങ്ങിയ കൃതികൾ രചിച്ച പഞ്ചാബി സാഹിത്യകാരൻ ചമൻ ലാലിന്റെയും (1947),

പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദിലീപ് സിംഗ് റാണയുടെയും (1972),

ചലചിത്ര നടിയും, മോഡലും, 2002-ലെ ഫെമിന മിസ് ഇന്ത്യ ജേതാവുമായ നേഹ ധൂപിയയുടെയും (1980),
.
കൊളംബിയൻ‍ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പർ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റയുടെയും (1966) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി, മ. (1857 -1916),
വി. എസ്. ആൻഡ്രൂസ്, മ. ( 1872 – 1968)
കെ.ടി. രാമവർമ്മ, മ.(1931- ഓഗസ്റ്റ് 27, 1993)
ടി പി ബാലകൃഷ്ണൻ നായർ, മ. ( 1923-1993),
കെ.എസ്. നമ്പൂതിരി, മ. ( 1937-2008 ),
മുകേഷ്, മ. (1923 – 1976)
ആനന്ദമയി മാ, മ. (1896 -1982 )
ഋഷികേശ് മുഖർജി, മ. ( 1922 – 2006)
‘അബി’ നഥാൻ, മ. (1927– 2008)
ടിഷ്യൻ വെസല്ലി, മ. (1485 -1576)


ജന്മദിനങ്ങള്‍

ഹെഗൽ, ജ. (1770-1831)
ഡൊണ്‍ ബ്രാഡ്മാൻ, ജ. (1908 – 2001)
ലിൻഡൻ ബി. ജോൺസൺ, ജ. (1908 – 1973)

ചരിത്രത്തിൽ ഇന്ന്

1859 – ലോകത്തെ ആദ്യ എണ്ണക്കിണറായ പെൻസിൽവാനിയയിലെ റ്റിറ്റുസ്‌വില്ലെയിൽ പെട്രോളിയം കണ്ടെത്തി.

1962 – മാരിനർ 2 ശുക്രനിലേക്ക് നിക്ഷേപിക്കുന്നു.

1991 – മൊൾഡോവ സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

2003 – ഏതാണ്ട് 60,000 വർഷങ്ങൾക്കു ശേഷം ചൊവ്വ ഭൂമിയോട്ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 3,646,416 മൈൽ (55,758,006 കി. മീ.) അകലെ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here