കാമ്പിശ്ശേരി ജന്മശതാബ്ദിയോടനുബന്ധിച്ച് നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നു

0
146

സ്വാതന്ത്ര്യ സേനാനിയും പത്രാധിപരും നാടക-ചലച്ചിത്ര അഭിനേതാവും സാഹിത്യകാരനുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ച് നാട-ദൃശ്യമാധ്യമ-ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. 2023 ആഗസ്റ്റ് ആദ്യവാരത്തില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാലയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18 മുതല്‍ 35 വയസ്സുവരെയുള്ളവര്‍ക്കാണ് വിവിധ മേഖലകളിലെ പ്രതിഭകള്‍ നയിക്കുന്ന ശിലപശാലയിലേക്ക് പ്രവേശനം . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനം സൗജന്യം. ഓരോ മേഖലകളിലേക്കും പ്രത്യേക അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷകള്‍ക്ക് പുറത്ത് നാടക ശില്പശാല ചലച്ചിത്ര, ദൃശ്യമാധ്യമ ശില്പശാല എന്നിങ്ങനെ പ്രത്യേകം എഴുതുകയും അപേക്ഷകര്‍ അവരുടെ പ്രവൃത്തി പരിചയവും അഭിരുചിയും വ്യക്തമാക്കുന്ന ബയോഡാറ്റ സഹിതം ജൂലൈ 31 നകം സെക്രട്ടറി, കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറി, ജനയുഗം, കടപ്പാക്കട പി ഒ, കൊല്ലം-691008 എന്ന മേല്‍ വിലാസത്തിലേക്കോ kambisserylibrary@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ അപേക്ഷ അയക്കേണ്ടതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here