കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

0
172

തിരുവന്തപുരം: നവാഗത എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ എട്ടാമത് നിംസ്-കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നിനുശേഷം ആദ്യ പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക.

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. യോഗ്യതാ ലിസ്റ്റില്‍പെട്ട നാലുപേര്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രചനകളുടെ നാല് കോപ്പികള്‍ മാര്‍ച്ച് 10-നകം ലഭിക്കത്തക്ക വിധം കെ. ആനന്ദകുമാര്‍, ജനറല്‍ സെക്രട്ടറി, കേറള കലാകേന്ദ്രം, വഞ്ചിയൂര്‍, തിരുവന്തപുരം-695035 എന്ന വിലാസത്തില്‍ അയക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895070030,8301990030

ഫോട്ടോ: പി മുസ്തഫ

LEAVE A REPLY

Please enter your comment!
Please enter your name here