പ്രവാസി കലോത്സവം കണ്ണൂരില്‍

0
484

കണ്ണൂര്‍: ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍  രണ്ടു ദിവസത്തെ സംസ്ഥാനതല പ്രവാസി കലോത്സവം ആഗസ്റ്റ് 18,19 തിയതികളില്‍ ശ്രീപുരം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടാകും. 19- ന് വൈകിട്ട് ചലച്ചിത്ര താരങ്ങളടക്കം അണിനിരക്കുന്ന സ്റ്റേജ് ഷോ.

സംഘാടക സമിതി ഭാരവാഹികളായ ടി.പി. വാസുദേവന്‍‌, പി.പി. ഹസീബ് ഹസ്സന്‍, എം. നിസാമുദ്ദീന്‍, കെ.പി. നാരായണന്‍ കുട്ടി, എം. സുരേന്ദ്രന്‍  എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here