കളി ആട്ടം 2018 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

0
618

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ അരങ്ങാടത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. മെയ് 2 മുതൽ 7 വരെ നടക്കുന്ന കളി ആട്ടം ശ്രീ മനോജ് നാരായണൻ നയിക്കും. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാമ്പത്തിക സമാഹരണം ശ്രീ ഗണേശൻ കൂമുള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ കൺവീനർ ബാലൻ കുനിയില്‍ അദ്ധ്യക്ഷം വഹിച്ചു. പി.കെ വേലായുധൻ, സന്തോഷ്, രാജേന്ദ്രൻ, കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here