എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാനായി കേരളത്തിലെ പ്രശസ്തരായ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് ആയിരം ചിത്രങ്ങള്‍ വരയ്ക്കുന്നു. ആഗസ്റ്റ് 27 മുതല്‍ 30 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ വെച്ച് നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് കലാകാര്‍ കേരളത്തിന്റെയും കേരള ലളിത കലാ അക്കാദമിയും സംയുക്താഭിമുഖ്യത്തിലാണ്. ‘കാലവര്‍ഷം 2018 കലാവര്‍ഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനവും വരയും കേരളത്തിന്റെ അതിജീവന പോരാട്ടത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് തീര്‍ച്ച.