കളരിപ്പയറ്റ് ശാസ്ത്രീയപഠനം – സുധാകരൻ ഗുരുക്കളുടെ രചന

0
655

തയ്യാറാക്കിയത് :
മനോജ് ഗുരുക്കൾ
സി.വി.എൻ.കളരി, കോരപ്പുഴ

തനതു ദേശത്തിന്റെ കായിക പാരന്പര്യം ഉൾക്കൊണ്ട് പൂർവിക ഗുരുനാഥന്മാർ ശാസ്ത്രീയമായി കൃത്യമായ ചിട്ടപ്പെടുത്തലുകളോടെ നമുക്ക് നൽകിയ ഒരു കായിക സംസ്കാരമാണ് കളരിപയറ്റ്. കളരിവിദ്യാ ചരിത്രത്തെക്കുറിച്ചുള്ള കളരിപ്പയറ്റുകാരായ ശ്രീ .വിജയകുമാറിന്റെയും, ശ്രീ. ഗംഗാധരന്റെയും, അമേരിക്കക്കാരനായ ഡോ: ഫിലിപ്പ് സറില്ലി ഇവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്ര വിഭാഗത്തിൽ വിദ്യാർത്ഥിയായി പ്രവർത്തിച്ചു കൊണ്ട് എഴുതിയ ഗ്രന്ഥങ്ങൾ കളരിപ്പയറ്റിന്റെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.  ഈ നിരയിൽ സി.വി.എൻ. കളരിസംഘത്തിലെ ആചാര്യനായി 40 വർഷത്തെ അനുഭവ സന്പത്തുള്ള ശ്രീ. സുധാകരൻ ഗുരുക്കൾ എഴുതിയ കളരിപ്പയറ്റ് ശാസ്ത്രീയപഠനം എന്ന ഈ ഗ്രന്ഥം മുൻകാല കളരി ഗ്രന്ഥങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുന്നു. കളരിവിദ്യ പരിശീലിക്കുന്നവർക്കും, കളരിവിദ്യയെപ്പറ്റി പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്കും മനസ്സിലാവുന്ന ഭാഷയിൽ ലളിതവും ശാലീന സുന്ദരവുമായ ശൈലിയാണ് ഗ്രന്ഥകാരൻ അവലംബിച്ചിരിക്കുന്നത്. ശുദ്ധമായ ഭാഷാ ശൈലിയും ആശയങ്ങളുടെ സ്ഫുടതയും മറ്റൊരു പ്രത്യേകതയാണ്. കളരിപ്പയറ്റിലെ മെയ്യഭ്യാസത്തെ സംബന്ധിച്ച് ശാസ്ത്രീയമായും, ഗവേഷണപരമായും തയ്യാറാക്കിയ ഈ ഗ്രന്ഥം കളരി വൈജ്ഞാനിക മേഖലയിൽ എക്കാലവും ഒരു മുതൽക്കൂട്ടാണ്.

ഗ്രന്ഥകർത്താവ് : ടി. സുധാകരൻ ഗുരുക്കൾ
ഫോൺ : 9895091808
sudhakarant@yahoo.com

LEAVE A REPLY

Please enter your comment!
Please enter your name here