കോഴിക്കോട്: എലത്തൂര്‍ സിഎംസി ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് കളരിപ്പയറ്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് വൈകുന്നേരം 5 മണിയ്ക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ വര്‍ക്ക്‌ഷോപ്പ് ഉദാഘാടനം ചെയ്യും. വിഎം വിജയന്‍ ഗുരുക്കള്‍, ടികെ മനോജ് ഗുരുക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പശാല നടക്കുന്നത്. 12 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശനം. ഒക്ടോബര്‍ 28ന് ശില്‍പശാല സമാപിക്കും. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി രാവിലെ 5.30 മുതല്‍ 7 മണിവരെയാണ് സമയക്രമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847569882, 9495387617, 9037734554, 9847084035